അല്പം സൂര്യവെളിച്ചത്തെ അകത്തേക്ക് കയറ്റി വിടുന്ന വന്മരങ്ങള്‍ . വള്ളിപ്പടര്‍പ്പുകളില്ലാതെ പുല്ലിന്‍പൊന്തകളും വലിയമരങ്ങളും മാത്രം. വെള്ളം ആഴത്തിലേക്ക് പതിയുമ്പോള്‍ ഉണ്ടാകുന്ന സംഗീതം. വെള്ളാരങ്കല്ലുകള്‍ക്ക് ഇടയിലൂടെ ചെറുപാറകളില്‍ തട്ടിവീഴുന്ന നീരൊഴുക്ക് ബിഥോവാന്റെ സിംഫണിയെ ഓര്‍മ്മപ്പെടുത്തുന്നു . അവള്‍ അവനോടു പറഞ്ഞു, നമുക്കിത്തിരി നേരമിരിക്കാം . കാട്ടരുവിയുടെ നടുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറയില്‍ അവര്‍ ഇരുപ്പുറപ്പിച്ചു. അവള്‍ ഒഴുകുന്ന വെള്ളത്തില്‍ നിന്നല്പമെടുത്തു മുഖത്തു തെളിച്ചു. തന്റെ കാലുകള്‍ വെള്ളത്തിലേക്ക് താഴ്‌ത്തി നീരോഴുക്കിനെ തടസ്സപ്പെടുത്താന്‍ വിഫല ശ്രമം നടത്തി. അവളുടെ കണ്ണുകളില്‍ നക്ഷത്രത്തിളക്കം. അവന്‍ തന്റെ തുണി സഞ്ചിയില്‍നിന്നും അവിലും തെങ്ങാപ്പൂളുകളും എടുത്തു അവളുടെ നേര്‍ക്ക് നീട്ടി. നല്ല വിശപ്പ്. അവനും അല്പമെടുത്തു.
അങ്ങ് ദൂരെ വെള്ളം കുടിക്കാനായി ചാലിലെക്കിറങ്ങി ഇറങ്ങി നില്‍ക്കുന്ന ചെറിയ മാന്കൂട്ടം . അവയുടെ പുള്ളികളില്‍ ഇളം വെയില്‍ തട്ടിയുള്ള നേരിയ തിളക്കം. പ്രണയിച്ചും കലഹിച്ചും മരത്തിന്റെ ചില്ലകളില്‍ നിന്നും മറുചില്ലകളിലേക്ക് മലക്കം മറിയുന്ന കുരങ്ങന്മാര്‍. അവളെ നോക്കി അവര്‍ കൊഞ്ഞനം കുത്തി,അവനെയും... അവള്‍ തന്റെ ചെരിപ്പുകള്‍ ഊരി ദൂരേക്കെറിഞ്ഞു. പിന്നെ അവന്റെ ഷൂസുകള്‍ ഓരോന്നായി അഴിച്ചെടുത്തു. കുരങ്ങന്മാര്‍ കാണിക്കുന്ന ഗോഷ്ടികളില്‍ നിന്നും അവനെന്തോ ഊഹിച്ചെടുത്തത് പോലെ .. അവളുടെ കണ്ണുകളിലേക്കു നോക്കി.പിന്നെ അവളുടെ മാറിടത്തിലേക്കും ... വളര്‍ന്നു നില്‍ക്കുന്ന ആ കുന്നുകള്‍ക്കു മീതെ അവന്‍ മുഖമമര്‍ത്തി. അവയില്‍നിന്നും ഉയരുന്ന ഉഷ്ണപ്രവാഹം അവന്റെ ഉള്ളിലൊളിഞ്ഞു നിന്ന കാമത്തെ ഉണര്‍ത്തി വിട്ടു. രതിയുടെ വിഹായസ്സിലേക്ക് രണ്ടു കിളികളെപോലെ അവര്‍ പറന്നകന്നു. നേരമൊരുപാട് കഴിഞ്ഞുകാണണം , തിരകളൊഴിഞ്ഞു ശാന്തമായ കടല്‍പോലെ ... അനന്തരം തളര്‍ന്നുറക്കത്തില്‍ നിന്നും പതിയെ അവരെഴുന്നേറ്റു. ഒരു ചെറു ചുംബനത്തോടെ..
അടയാളങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കണം , അവന്റെ തുണിസഞ്ചി കാട്ടുചോലയിലെക്കെറിഞ്ഞു കൊണ്ടവള്‍ പറഞ്ഞു. അപ്പോള്‍ ഭക്ഷണം..? അതായിരുന്നു അവന്റെ ആകാംക്ഷ. നോക്കൂ .. വള്ളികളില്‍ തൂങ്ങിക്കിടക്കുന്ന കാട്ടുപഴങ്ങളെ ചൂണ്ടി അവള്‍ പറഞ്ഞു , ഇവിടെയാരും ഭക്ഷണം മുന്‍കൂറായി കരുതിവെയ്ക്കാറില്ല, വിശക്കുമ്പോള്‍ നമുക്ക് ഇവരെപോലെ ഈ പഴങ്ങള്‍ തിന്നാം. ദാഹമകറ്റാന്‍ പിന്നെയീ കാട്ടുചോലയും. പ്രജകളും രാജാവുമില്ലാതെ നമുക്കിവിടെ കഴിയാം...എന്തേയ്? അവന്‍ തലകുലുക്കി, അതെ.., ചിഹ്നങ്ങളൊന്നും ബാക്കി വെച്ചുകൂട.
കിളികള്‍ അവരുടെ സ്വരങ്ങളില്‍ സ്വാഗതമോതി. കുരങ്ങുകള്‍ കയ്യും കാലും കാണിച്ചു പ്രോത്സാഹിപ്പിച്ചു. അവന്‍ അവളുടെ വസ്ത്രങ്ങള്‍ ഓരോന്നായി ഉരിഞ്ഞെടുത്തു, അവളവന്റെയും . മാന്കിടാങ്ങള്‍ അവളുടെ കാലുകളിലെ നനുത്ത രോമങ്ങള്‍ നാക്ക് കൊണ്ട് തുടച്ചു .ഇണചേരുന്ന പാമ്പുകളെ നോക്കി അവള്‍ പറഞ്ഞു. ഊന്നുവടികളില്ലാത്ത , ആകുലതകളും , ആശങ്കകളുമില്ലാത്ത ഒരു ജീവിതത്തിലേക്ക്. രതിയുടെ ആഴവും പരപ്പും തേടിയുള്ള യാത്ര.. പ്രണയത്തിന്റെയും .
നിരോഷ കയ്യിലുള്ള പുസ്തകം അടച്ചുവെച്ചു. മേശമേല്‍ കയ്യൂന്നി അവള്‍ ആലോചനയിലേക്ക് നീങ്ങി. കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയാണല്ലോ , എന്തായിരുന്നു തന്റെ ഗവേഷണ വിഷയം. വിഷയത്തില്‍ നിന്നും താന്‍ അകന്നു പോകുന്നുണ്ടോ..? ഇത് തിരഞ്ഞെടുത്തപ്പോള്‍ തന്നെ ഗൈഡ് മുഖം ചുളിച്ചതാ.. താനിത് പൂര്‍ത്തിയാക്കുമോ..? എപ്പോഴെങ്കിലും ഇതിന്റെ പേപ്പര്‍ സബ്മിറ്റ് ചെയ്യാന്‍ തനിക്കാവുമോ..? ഒരു വാശിയോടെയാണെങ്കിലും അന്ന് സാറിനോട് പറഞ്ഞത് ഓര്‍മ്മ വരുന്നു. ചെറിയ ഒരു കാലമേ തനിക്കതിനു വേണ്ടിവരൂ എന്ന് . "പ്രണയവും കാമവും .. അതിലെ സ്വാര്‍ഥതയുടെ അംശം ." അതായിരുന്നു വിഷയം. എളുപ്പത്തില്‍ ചെയ്തു തീര്‍ത്ത് ചുളുവിലൊരു പി.എച്ച് . ഡി. അതായിരുന്നു ഉദ്ദേശം. താന്‍ വായിച്ചെടുത്ത റഫറല്‍ ഗ്രന്ഥങ്ങളില്‍ നിന്നോ, നിരീക്ഷിച്ചെടുത്ത ചുറ്റുപ്പാടുകളില്‍ നിന്നോ ഒരു കണ്ക്ലൂഷനിലെത്താന്‍ തനിക്കാവുന്നില്ലല്ലോ .. മനശാസ്ത്രപരവും അല്ലാത്തതുമായ പുസ്തകങ്ങള്‍ , ഒരുപാട് യാത്രകള്‍ എല്ലാം വിഫലമാകുകയാണോ ? എപ്പോഴാണ് പ്രണയത്തിനുമേല്‍ രതി ആധിപത്യം ചെലുത്താന്‍ തുടങ്ങുന്നത്. ജൈവശാസ്ത്രപരമായ ശരീരത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണോ പ്രണയം തുടങ്ങുന്നത് തന്നെ. അതോ സ്നേഹബന്ധങ്ങള്‍ക്കിടയില്‍ വന്നുപോകുന്ന ഒരു വികാരം മാത്രമാണോ രതി. സ്നേഹത്തെ സ്വാര്‍ഥത എപ്പോഴാണ് കീഴടക്കുന്നത്. ഒരു എത്തുംപിടിയും കിട്ടുന്നില്ല. അത് സഹജമായ മനുഷ്യവാസനയുടെ ബഹിര്‍സ്പുരണം മാത്രമാണോ? ചിന്തകള്‍ മുറിയുന്നു. മനസ്സ് അസ്വസ്ഥമാകുന്നു. അന്ന് വയോധികനായ ഗൈഡ് പറഞ്ഞതാണോ ശെരി , തനിക്കീ പ്രബന്ധം ഒരിക്കലും പൂര്‍ത്തിയാക്കാനാവില്ലേ..? ആകുലമായ മനസ്സുമായി അവള്‍ കിടക്കയിലേക്ക് ചെരിഞ്ഞു.
പച്ചിലകള്‍ ചേര്‍ത്തു വെച്ചുകൊണ്ടവള്‍ നാണം മറച്ചു . കൈ ദൂരേക്ക് ചൂണ്ടി ആ പാറമടയെകാട്ടി നമുക്കൊരു കൂട് എന്നവള്‍ ആര്‍ത്തുവിളിച്ചു.അവളുടെ ചിന്തകളിലെ വൈരുദ്ധ്യങ്ങളെ ഓര്‍ത്ത് അവന്‍ ചിരിച്ചു. കുറച്ചുമുമ്പ് താനല്ലേടോ പറഞ്ഞത് ..അടയാളങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കണമെന്ന് . അല്പമൊരു ജാല്യതയോടെ അവള്‍ മറുപടി കൊടുത്തു..." ഓരോന്നായി ഉപേക്ഷിക്കണമെന്നാണ് താന്‍ പറഞ്ഞത് ." അവളവന്റെ കൈപിടിച്ച് മുന്നോട്ടു നടന്നു. വലിയ പാറക്കെട്ടുകള്‍ക്കിടയില്‍ ഗോത്രസ്മൃതികള്‍ ഉണര്‍ത്തുന്ന ഒരു ചെറിയ പാറയിടുക്ക്. കരിങ്കല്ലില്‍ കൊത്തിയ അവ്യക്തമായ രേഖാചിത്രങ്ങള്‍ അവള്‍ കൈകൊണ്ടു തുടച്ചു. തന്റെ കണ്ണുകള്‍ക്ക് പരിചിതമല്ലാത്ത അക്ഷരങ്ങള്‍ കണ്ട് അവള്‍ അട്ടഹസിച്ചു. ഗുഹാമുഖത്ത് എത്തിയ സന്തോഷത്തില്‍ അവനവളെ കോരിയെടുത്തു . അവന്റെ പെശിബലത്തില്‍ അവള്‍ ഉന്മാദയായി . അത് കണ്ടുനിന്ന ചെങ്കീരികള്‍ അവര്‍ക്കായി വഴിമാറി കൊടുത്തു.
നിരോഷ ആകെ കുഴപ്പത്തിലാണ്. പ്രണയത്തില്‍ രതിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാവുകയാണ് അവളുടെ ചിന്തകളില്‍ . സ്നേഹവും അതിന്റെ പിന്നിലൊളിഞ്ഞ സ്വാര്‍ഥതയും അവളുടെ ഉറക്കത്തെ നഷ്ടപ്പെടുത്തി. മുലപ്പാല്‍ ഊട്ടുന്നതില്‍ ആനന്ദം കൊണ്ട അമ്മമാര്‍ എന്നു മുതല്‍ക്കാണ് മുലക്കണ്ണ്കളില്‍ ചെന്നിനായകം തേച്ചുതുടങ്ങുന്നത്. സ്നേഹത്തിന്റെ ഓരോ ഘട്ടവുമെടുത്തു പരിശോധിക്കുമ്പോഴും സ്വാര്‍ഥതയുടെ ഏതെങ്കിലുമൊരു അംശം അവിടമൊളിഞ്ഞു കിടപ്പില്ലേ എന്നൊരു സംശയം അവളെ അലട്ടി. കിടക്കയില്‍ നിന്നും എഴുന്നേറ്റ് അവള്‍ റാന്തല്‍ വിളക്കിന്റെ തിരിയുയര്‍ത്തി. എന്തെങ്കിലും എഴുതാനാവും എന്ന വിശ്വാസത്തോടെ. മുന്നിലെ കടലാസ്സുതുണ്ടില്‍ അവ്യക്തമായ കുറെ വരകള്‍ കൊറിയിട്ടതല്ലാതെ, ഒന്നും എഴുതാന്‍ അവള്‍ക്കായില്ല.
താഴെയിറങ്ങി , കാട്ടുപഴങ്ങള്‍ തിന്ന് അവര്‍ വിശപ്പടക്കി. ചോലയിലിറങ്ങി ദാഹമകറ്റി. ആഴം കുറഞ്ഞ വെള്ളത്തില്‍ പാകിയ കല്ലുകള്‍ക്ക് മീതെ അവര്‍ മലര്‍ന്നു കിടന്നു. ഒഴുകിവന്ന നീര്‍ക്കണങ്ങളില്‍ അവളുടെ അരയില്‍ ചുറ്റിയ ഇലകള്‍ ഒലിച്ചുപോയി. ചെറുമീനുകള്‍ അവളുടെ ഉയര്‍ന്ന സ്തനങ്ങളില്‍ മുത്തമിട്ടു. ശരീരത്തെ ഇക്കിളിപ്പെടുത്തി . അവാച്യമായ അനുഭൂതികളാല്‍ അവളുടെ കണ്ണുകള്‍ താനേ അടഞ്ഞു... അവന്റെയും.
നിരോഷ കടലാസ്സുകള്‍ മടക്കിവെച്ചു . വയ്യ , രതിയില്ലാത്ത പ്രണയവും , സ്വാര്‍ത്ഥതയില്ലത്ത സ്നേഹവും വേര്‍തിരിച്ചു കാണാന്‍ തനിക്കാവുന്നില്ല. താനിതുവരെ എഴുതിയ പ്രബന്ധങ്ങള്‍ ചുരുട്ടി പഴയ പത്രക്കെട്ടുകള്‍ക്കൊപ്പം വെച്ചു. കാലത്ത് വരുന്ന ആക്രിക്കച്ചവടക്കാരന് അത് തൂക്കി നല്‍കണം. സ്വസ്ഥമായ ഒരു ഉറക്കത്തിന്നായി അവള്‍ കണ്ണുകള്‍ പതിയെ അടച്ചു.
No comments:
Post a Comment